ലക്നോ: മോദിയുടെയും യോഗിയുടെയും ഹിന്ദുത്വ അജണ്ട പരീക്ഷിച്ചു കൊണ്ടിരിക്കുന്ന യൂപിയിലെ ഹത്രാസ് ഭാഗ്ദാദിൽ ഉണ്ടായ ദുരന്തത്തിൻ്റെ ഇരകളെ ആശ്വസിപ്പിക്കാൻ ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി. തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദുഖത്തിൽ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കേൾക്കുകയും ചെയ്തു.
തിക്കിലും തിരക്കിലും പെട്ട് 130 പേർ കൊല്ലപ്പെട്ട ഹാത്രസിൽ വെള്ളിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഭോലെ ബാബ എന്ന് വിളിക്കുന്ന ആൾ ദൈവം സകർ വിശ്വഹരിയുടെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. സംഭവത്തിൽ ആറ് പേരെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഭോലെ ബാബയുടെ പേര് എഫ്ഐആറിൽ ഇല്ല. ദുരന്തത്തിന് പിന്നാലെ ഭോലെ ബാബ ഒളിവിൽ പോവുകയായിരുന്നു. മെയിൻപൂരിയിലെ ആശ്രമത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നൽകുന്നവർക്ക് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
Rahul Gandhi came to wipe Hathras' tears